
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഫിസിക്സ് വകുപ്പിലെ എംഎസ് സി പൂർവവിദ്യാർത്ഥിയായ ആദിത്യ പി. എസ് (2022-24 ബാച്ച്) 1.9 കോടി രൂപയുടെ സ്കോളർഷിപ്പോടെ ഓസ്‌ട്രേലിയയിലെ പ്രശസ്ത ഫ്ലിൻഡേഴ്‌സ് സർവകലാശാലയിൽ ഫിസിക്സ് എഡ്യൂക്കേഷനിൽ പിഎച്ച്ഡി പഠനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നര വർഷമാണ് ഈ സ്കോളർഷിപ്പിന്റെ ദൈർഘ്യം. STEM Enrichment Academy ഡിറക്ടറും ഫ്ലിൻഡേഴ്സ് സർവകലാശാല കോളേജ് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ ഫിസിക്സ് പ്രൊഫസറുമായ പ്രൊഫ. മാറിയ പരപ്പിള്ളിയുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടക്കുക. നിലവിൽ, കേരളത്തിലെ പ്രാമുഖ STEM Education Research സ്ഥാപനമായ Curiefy Research Center -ൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ആദിത്യ ഈ നേട്ടം കൈവരിച്ചത്. തൃശൂർ സ്വധശേഷിയായ ആദിത്യ, സുരേഷിന്റെയും റഹനയുടെയും മകനാണ്.
കൂടുതൽ വിവരങ്ങൾക്ക് ആദിത്യ പി.എസ്
ഫോൺ: 7994575742








