NEWS
നോബൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കുസാറ്റ് പൂർവ്വവിദ്യാർത്ഥിനി
24/06/2025 06:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പിലെ എം.എസ്.സി ഹൈഡ്രോകെമിസ്ട്രി (2017–2019) ബാച്ച് പൂർവ്വവിദ്യാർത്ഥിനി ക്രിസ്റ്റീന മാത്യുവിന് 74-ാമത് നോബൽ സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചു. സമ്മേളനം 2025 ജൂൺ 30 മുതൽ ജൂലൈ 5 വരെ ജർമ്മനിയിലെ ലിൻഡാവുവിലാണ് നടക്കുന്നത്.
ലോകത്തെ നോബൽ സമ്മാന ജേതാക്കളെയും പ്രതിഭാശാലിയായ യുവ ശാസ്ത്രജ്ഞന്മാരെയും ഒരു കുടകീഴിൽ അണിനിരത്തുന്ന ഈ സമ്മേളനം ഓരോ വർഷവും നോബൽ സമ്മാന ശാഖകളായ ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം എന്നിവയിലേതെങ്കിലും വിഷയത്തെ ആധാരമാക്കിയാണ് നടത്തുന്നത്. അടിസ്ഥാനത്തിൽ ഊഴമനുസരിച്ച് മാറി വെറും. 2025 സമ്മേളനം രസതന്ത്രത്തെ ആസ്പദമാക്കിയാണ് നടത്തുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










