02:06pm 11 November 2026
NEWS
ലോക റാങ്കിങ്ങിൽ കുസാറ്റിന് മുന്നേറ്റം: ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 1001-1200 ബാൻഡിൽ
10/10/2025  04:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലോക റാങ്കിങ്ങിൽ കുസാറ്റിന് മുന്നേറ്റം: ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 1001-1200 ബാൻഡിൽ

 

കൊച്ചി: ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2026ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഉയർന്ന നേട്ടം കൈവരിച്ചു. 2025-ലെ 1201-1500 ബാൻഡിൽ നിന്ന് 1001-1200 ബാൻഡിലേക്ക് സ്ഥാനം നേടി. 2022 മുതൽ 2025 വരെ തുടർച്ചയായി 1201-1500 ബാൻഡിൽ നിലനിന്നിരുന്ന കുസാറ്റ്, നാല് വർഷത്തിനുശേഷമുള്ള പ്രധാന മുന്നേറ്റമാണിത്.

കുസാറ്റ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടുകയും, ദേശീയതലത്തിൽ മുൻനിരയിലെ 50 സ്ഥാപനങ്ങളിൽ ഒന്നായി ഇടം പിടിക്കുകയും ചെയ്തു. അധ്യാപനം, ഗവേഷണാന്തരീഷം, ഗവേഷണ നിലവാരം, അന്തർദേശിയ കാഴ്ചപ്പാട്, വ്യവസായ ബന്ധം എന്നീ അഞ്ചു മേഖലകളെ വിലയിരുത്തിയാണ് ടൈംസ് ഹയർ എഡ്യൂകേഷൻ റാങ്കിങ് നൽകുന്നത്. കുസാറ്റ് എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഗവേഷണ നിലവാരത്തിലും അന്തർദേശിയ കാഴ്ചപ്പാടിലുമാണ് ഏറ്റവും കൂടുതൽ മുന്നേറ്റം കരസ്ഥമാക്കിയിട്ടുള്ളത്.

ഗവേഷണ നിലവാര സ്കോർ 2025ലെ 29.9ൽ നിന്ന് 35.8 ആയും, അന്തർദേശീയ കാഴ്‌ചപ്പാട് സ്കോർ 21.8ൽ നിന്ന് 25.6 ആയും ഉയർന്നു.

NIRF, KIRF, ടൈംസ് ഇന്റർഡിസിപ്ലിനറി റാങ്കിംഗ്, ടൈംസ് ഇംപാക്ട് റാങ്കിംഗ്, QS സസ്റ്റെയിനബിലിറ്റി റാങ്കിംഗ് തുടങ്ങി എല്ലാ പ്രധാന ദേശീയ-അന്തർദേശീയ റാങ്കിംഗ് സംവിധാനങ്ങളിലും ഒരേസമയം മുന്നേറ്റം രേഖപ്പെടുത്തിയ ഏക ഇന്ത്യൻ സർവകലാശാലയെന്ന പ്രത്യേകതയും കുസാറ്റിനുണ്ട്.

അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കുസാറ്റ് വൈസ് ചാൻസലർ ഡോ.എം ജുനൈദ് ബുഷിരി അഭിപ്രായപ്പെട്ടു. കൂടാതെ ആഗോളതലത്തിൽ കുസാറ്റിന്റെ അക്കാദമിക, ഗവേഷണ പ്രതിച്ഛായ ഉയർന്നുവരുന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്നും, വരും വർഷങ്ങളിൽ മറ്റ് നേട്ടങ്ങളുമായി കൂടുതൽ ഉയരങ്ങളിലെത്താൻ സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്നും ആദേഹം കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img