
കുസാറ്റ് വുസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി 35-)o കുസാറ്റ് ഫിഡെ റേറ്റഡ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സനികേതിക സർവകലാശാലയുടെ (കുസാറ്റ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 35-)o ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെന്റ് തുടക്കമായി. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി സർവകലാശാല ഓപ്പൺ ഓഡിറ്റോറിയത്തിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ. യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആർബിറ്റർ കമ്മീഷൻ ചെയർമാൻ രാജേഷ് ആർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ കുസാറ്റ് ഫിഡെ റേറ്റഡ് ചെസ്സ് ജനറൽ കൺവീനർ ഉണ്ണി എ. എം, കുസാറ്റ് ഫിനാൻസ് ഓഫീസർ സിഎംഎ ഗിരീഷ്കുമാർ പി. ജി, ഫിഡെ റേറ്റഡ് ചെസ്സ് ഓഡിറ്റർ അന്സണ് പി ആന്റണി, അന്താരാഷ്ട്ര ആർബിറ്റർ എം. എഫ്രയിം എന്നിവർ പങ്കെടുത്തു.
രാജ്യത്തെ 7 സംസ്ഥാനങ്ങളിലെയും 4 കേന്ദ്രഭരണ പ്രദേശങ്ങളിലെയും താരങ്ങൾ ഉൾപ്പടെ ആകെ 620 പേർ ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ദക്ഷിണ ദീപകും, ഏറ്റവും പ്രായം കൂടിയ താരം ആൽഫ്രഡ് കെ. വി യാണ്. കർണാടകയിൽ നിന്നുള്ള അരുൾ ആനന്ദ് എസ്. പി. കെ (FIDE Rating: 2159) യാണ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ താരം.ടൂർണമെന്റ് മെയ് 24ന് സമാപിക്കും.
Photo Courtesy - Google







