03:33am 13 November 2026
NEWS
പുത്തൻതോട് ഹയർസെക്കൻഡറിയിൽ കറിവേപ്പില തൈകൾ വിതരണം ചെയ്തു.
24/02/2026  02:44 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പുത്തൻതോട് ഹയർസെക്കൻഡറിയിൽ കറിവേപ്പില തൈകൾ വിതരണം ചെയ്തു

 

മട്ടാഞ്ചേരി: ഹരിതാഭമയം, അതിജീവനപാഠം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഹരിത പാഠവുമായി പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്‌റ്റ് ആവിഷ്ക്കരിച്ച വിദ്യാർത്ഥികൾക്ക് കറിവേപ്പിലതൈ വിതരണം പദ്ധതിയുടെ ആറാംഘട്ട ഉദ്ഘാടനം പുത്തൻതോട് ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ ഓഡിറ്റേറിയത്തിൽ നടന്നു.

എറണാകുളം ഐസിഎആർ-കൃഷി വിജ്ഞാന കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ഷിനോജ് സുബ്രഹ്‌മണ്യൻ  ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രവർത്തകനും പി.ടി.എ. പ്രസിഡന്റുമായ ആന്റണി ശീലൻ അധ്യക്ഷത വഹിച്ചു.

പുത്തൻതോട് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ വിജയ സി,അധ്യാപകരായ മഞ്ജുള, സെലീന, പ്രകാശ് എന്നിവർ പ്രസംഗിച്ചു.

കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്‌റ്റ് മാനേജിംഗ് ട്രസ്‌റ്റിയുമായ പ്രൊഫ. കെ.വി. തോമസ് സ്വാഗതവും
 എറണാകുളം കെവികെ ഹോർട്ടികൾച്ചറിസ്‌റ്റ് ഡോ. ഷോജി ജോയി എഡിസൺ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img