11:22pm 11 November 2026
NEWS
പാഠ്യപദ്ധതി പരിഷ്കരണം സുസ്ഥിര സംരംഭകത്വശേഷിയുടെ അടിസ്ഥാനം ഡോ. എം ജുനൈദ് ബുഷിരി
18/11/2025  05:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാഠ്യപദ്ധതി പരിഷ്കരണം സുസ്ഥിര സംരംഭകത്വശേഷിയുടെ അടിസ്ഥാനം ഡോ. എം ജുനൈദ് ബുഷിരി
HIGHLIGHTS

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു.

കൊച്ചി: സംരംഭകത്വ രംഗത്തുള്ള നൈപുണ്യക്കുറവ് യുവാക്കളുടെ തൊഴിൽ നിരക്ക് താഴ്ത്തുന്നുവെന്നും അതുവഴി ദാരിദ്ര്യനിവാരണ ശ്രമങ്ങൾ ദുർബലമാകുന്നുവെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പറഞ്ഞു. തിരുവനന്തപുരം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് കുസാറ്റ്, ASEM ലൈഫ് ലോങ്ങ് ലേണിങ് ഡെന്മാർക് എന്നിവരുടെ സഹകരണത്തോടെ 'സുസ്ഥിര ഭാവിക്കായി സംരംഭകത്വം' എന്ന വിഷയത്തിൽ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, സേവനം, വ്യവസായം തുടങ്ങിയ മേഖലകൾ വിപുലമായ സാധ്യതകൾ വാഗ്ദാനം ചെയുന്നുണ്ടെങ്കിലും മൂല്യവർധിത കൃഷി-സംരംഭങ്ങൾ പോലുള്ള നവീന ആശയങ്ങൾ വേണ്ടത്ര വികസിക്കാത്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാദമിക് രംഗം സങ്കുചിതമായ മേഖലാപരമായ പരിശീലനത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം നിരീക്ഷിച്ചു.

പാഠ്യപദ്ധതി പരിഷ്കരണമെന്ന അനിവാര്യത്തിലേക്ക് ഇതു വിരൽ ചൂണ്ടുന്നതായും, സൃഷ്ടിപരത, ധൈര്യം, സാമൂഹികബോധം എന്നിവ വളർത്തുന്ന സുസ്ഥിര സംരംഭകത്വ വിദ്യാഭ്യാസത്തിന് അക്കാദമിക് സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സിദ്ധാന്തവും യാഥാർത്ഥ്യാനുഭവവും സമന്വയിപ്പിച്ച് യുവാക്കളെ ശാശ്വതവും നിലനിൽകുന്നതുമായ സംരംഭങ്ങൾ ആരംഭിക്കാൻ കഴിവുറ്റവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡെന്മാർക്കിലെ കോപ്പെൻഹേഗൻ സർവകലാശാല ഡോ. സോറൻ അഗസ്ത് എലെസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഓസ്ട്രിയയിലെ വിയന്നയിലുള്ള 'യൂത്ത് സ്റ്റാർട്ട്' സംരംഭകത്വ പഠന ഗവേഷണ സ്ഥാപനത്തിലെ വിഖ്യാത ഡോ. ജോഹാന്നസ് ലിൻഡ്‌നർ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായി സംവദിച്ചു.

ഹയർസെക്കണ്ടറി മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ പ്രവർത്തകർ, സംരംഭകർ, കേരളത്തിനകത്തും മറ്റ് സ്ഥാപനങ്ങളിൽനിന്നും വിദേശത്തും നിന്നുമുള്ള വിദ്യാഭ്യാസ വിദക്ധർ എന്നിവർ പങ്കെടുക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനം 19-ന് വൈകുനേരം സമാപിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img