05:26pm 12 November 2026
NEWS
സംസ്‌കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു
17/01/2026  09:08 PM IST
nila
സംസ്‌കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു

ദോഹ: ഒരു വർഷത്തിൽ അധികം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികൾ നിറഞ്ഞ സംസ്‌കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീണു. ദോഹയിലെ പ്രശസ്തരായ ചിത്രകാരന്മാർ ഒരുക്കിയ തത്സമയ ചിത്രരചനയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സമാപന സമ്മേളനം രാജ്യസഭ അംഗം ഡോ. വി ശിവദാസൻ എം പി ഉൽഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി സ്ഥാപക അംഗങ്ങളായ കെ കെ ശങ്കരൻ, സമീർ സിദ്ദിഖ്, രഘുരാജ് , പ്രമോദ് ചന്ദ്രൻ, സംസ്‌കൃതി വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംസ്‌കൃതി രജതജൂബിലി സുവനീർ കവർ പേജിന്റെ പ്രകാശനം ഡോ. വി ശിവദാസൻ എം പി നിർവഹിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗവും സംസ്‌കൃതി വനിത വേദി പ്രെസിഡന്റുമായ അനിത ശ്രീനാഥിന്റെ കവിത സമാഹാരം "ഇല തിരഞ്ഞ മരം" ഡോ. വി ശിവദാസൻ എം പി കെ കെ ശങ്കരന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം സംസ്‌കൃതിയുടെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സംസ്‌കൃതി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img