
ദോഹ : സംസ്‌കൃതി ഖത്തർ "ഓണോത്സവം 2026" വൻ ജന പങ്കാളിത്തം കൊണ്ടും സാംസ്കാരിക തനിമ വിളിച്ചറിയ്ക്കുന്ന വൈവിദ്യ മാർന്ന പരിപാടികളാലും മികച്ച സംഘാടന ത്താലും ശ്രദ്ധേയമായ നാട്ടുത്സവമായി . അൽ മെഷാഫ് പോഡാർ പേൾ സ്കൂളിൽ ആണ്
ആഘോഷ പരിപാടികൾ നടന്നത്.ആഘോഷ പരിപാടികളോടനുബന്ധമായി നടന്ന
സാംസ്‌കാരിക സമ്മേളനം ഖത്തർ ഇന്ത്യൻ അംബാസിഡർ ഡോ. കെ ശ്രീകർ റെഡ്‌ഡി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അദ്ധ്യക്ഷ്യനായിരുന്നു. കേരള നിയമസഭ മുൻ സ്പീക്കർ എ എൻ ഷംസീർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ജയരാജ് വാര്യർ കലാപരിപാടികളുടെ അവതാരകനായിരുന്നു .ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വിൻ കുമാർ, നോർക്ക റൂട്സ് ഡയറക്ടർ സി.വി റപ്പായി ,ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, കേരള പ്രവാസി ക്ഷേമനിധി മുൻ ഡയറക്ടർ ഇ എം സുധീർ, വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ, എന്നിവർ സന്നിഹിതരായിരുന്നു.ദോഹയിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖർ ആഘോഷ ചടങ്ങുകളിൽ സംബന്ധിച്ചു.
സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും ഓണാഘോഷ കമ്മിറ്റി കൺവീനർ യൂസഫ് പോവിൽ നന്ദിയും രേഖപ്പെടുത്തി.
സംസ്‌കൃതി കുടുബാംഗവും സ്റ്റാർ സിംഗർ വിജയിയുമായ യുവഗായിക ശിവപ്രിയ സുരേഷിനെ ചടങ്ങിൽ സംസ്‌കൃതി ഉപഹാരം എ എൻ ഷംസീർ കൈമാറി.
പുഴയിൽപെട്ട ആളിന്റെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയ സംസ്‌കൃതി അംഗം പ്രജീഷ് നിടുംകുനിയെം ചടങ്ങിൽ എ എൻ ഷംസീർ ആദരിച്ചു.
കേരളീയ സാംസ്‌കാരിക തനിമകൾ നിറഞ്ഞ വൈവിധ്യങ്ങളായ കലാകായിക മത്സരങ്ങളാണ് ആഘോഷങ്ങളുടെ ഭാഗമായി നടന്നത് . ഓണപൂക്കളവും,മാവേലിവരവ് ,തിരുവാതിര,സംഘനൃത്യങ്ങൾ,
കനൽ മേളത്തിന്റെ പഞ്ചാരിമേളം,മംഗലംകളി,രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത മെഗാഓണസദ്യയും നടത്തപ്പെട്ടു.
സംഗീത പ്രതിഭകളായിരുന്ന ജാനകിയമ്മ ,എസ.പി.ബി എന്നിവർക്കുള്ള ശ്രദ്ധാഞ്ജലി അർപ്പിച്ച സംഗീത വിരുന്നിൽ പ്രവാസ ലോകത്തെ പ്രമുഖ ഗായിക ഗായകർ പങ്കെടുത്തു.











