
ദോഹ : സംസ്കൃതി ഖത്തറിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 26, വെള്ളിയാഴ്ച വക്രയിലെ DPS MIS ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ സാഹിത്യോത്സവം (SLF-2025 )സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യഅഭിരുചിയെ ഉണർത്തുവാനുതകുന്ന വിവിധ പരിപാടികൾ അന്നേ ദിവസം ഉച്ചക്ക് 03:00 മുതൽ രാത്രി 10:00 വരെ ഈ സാഹിത്യോത്സവത്തിൽ അരങ്ങേറുന്നു .
സാഹിത്യോത്സവത്തിൻ്റെ ഭാഗമായി രാവിലെ മുതൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർസെക്കൻ്ററി വിഭാഗങ്ങളിലെ കുട്ടികൾക്കായി കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് പൊതുസമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ നൽകും.
രണ്ടു ഭാഗങ്ങളായി നടക്കുന്ന പരിപാടിയിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഷീല ടോമി, പി എൻ ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന സാഹിത്യ സെമിനാറും തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകരായ എം വി നികേഷ് കുമാർ, ഷാനി പ്രഭാകരൻ, ശരത്ചന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന മാധ്യമ സെമിനാറും സംഘടിപ്പിക്കുന്നു.
ഖത്തർ സംസ്കൃതി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ സംസ്കൃതി പ്രസിഡൻ്റ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ E M സുധീർ, സംസ്കൃതി സാഹിത്യവിഭാഗം കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.











