12:29pm 30 October 2026
NEWS
സംസ്‌കൃതി ഖത്തർ രക്തദാന ക്യാമ്പും ബ്ലഡ് ഡോണർ ഫോറം ഉദ്‌ഘാടനവും
28/06/2025  05:09 PM IST
nila
സംസ്‌കൃതി ഖത്തർ രക്തദാന ക്യാമ്പും ബ്ലഡ് ഡോണർ ഫോറം ഉദ്‌ഘാടനവും

ദോഹ: സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന്‌ മുതൽ ആറു വരെ ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ ആകും സംഘടിപ്പിക്കുക. സംസ്‌കൃതി  ബ്ലഡ് ഡോണർ ഫോറത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ചടങ്ങിൽ നടത്തപ്പെടും.
"DRIVE TO LIFT PULSE" എന്ന ഈ ക്യാമ്പയിനിൽ വച്ച് രക്ത ദാനത്തിനു കൂടാതെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് മാത്രമായും നല്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും "രക്തം നൽകൂ - പ്രത്യാശ നൽകൂ - ഒരുമിച്ച് നമുക്ക് ജീവനുകൾ രക്ഷിക്കാം” എന്ന ഈ വർഷത്തെ ലോക രക്തദാന ദിന സന്ദേശം അന്വർത്ഥമാക്കാൻ നമുക്കും കൈകോർക്കാം.
രക്തദാനം ചെയ്യാൻ താൽപ്പര്യമുള്ളവർ  (https://forms.gle/1aHV9sB6NSAAkZ1VA) എന്ന ഗൂഗിൾ ഫോമിലൂടെ പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്.
രക്തദാതാക്കൾക്ക് കുട്ടീസ് മെഡിക്കൽ കുട്ടീസ് കെയർ പ്ലസ് കാർഡും, സർട്ടിഫിക്കറ്റും നൽകുമെന്ന് സംസ്‌കൃതി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. 70088528/ 55428328/ 66107105

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img