NEWS
ജന്മദിനത്തിൽ കെ. കരുന്നാകരനെ അനുസ്മരിച്ച് കൾച്ചറൽ ഫോറം
05/07/2025 10:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഞ്ഞപ്ര : ഇന്ദിര ഗാന്ധികൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി നടത്തിയ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ജന്മദിന അനുസ്മരണം മുതിർന്ന കോൺഗ്രസ് അംഗം കെ. സോമശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു.നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് ലീഡർ കെ. കരുണാകരൻ്റെ പേരിടണമെന്ന് ജന്മദിന സമ്മേളനം ആവശ്യപ്പെട്ടു.ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻ്റണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഡേവീസ് മണവാളൻ , എക്സിക്യൂട്ടീവ് അംഗം ഷൈബി പാപ്പച്ചൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ടിനു മോമ്പിൻസ് , ബ്ലോക്ക് സെക്രട്ടറി അലക്സ് ആൻ്റു, എം.ഇ സെബാസ്റ്റ്യൻ,ഡേവീസ് ചൂരമന, ജോയ് അറയ്ക്ക, സോമൻ വാഴ് വേലിൽ, ജോസ് അരീക്കൽഎന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








