05:16am 03 November 2026
NEWS
"സംസ്‌കൃതി എക്സലൻസ് അവാർഡ് - 2025"
21/08/2025  10:44 AM IST
nila
സംസ്‌കൃതി എക്സലൻസ് അവാർഡ് -  2025

ദോഹ : സംസ്‌കൃതി ഖത്തർ+2 പരീക്ഷയിൽ സയൻസ് , കോമേഴ്‌സ് , ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായി സംസ്‌കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാര സമർപ്പണവും, SSLC, +2 പരീക്ഷകളിൽ വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കൾക്കായി എല്ലാവർഷവും നൽകിവരുന്ന ആദരവും  "സംസ്‌കൃതി എക്സലൻസ് അവാർഡ് -  2025" എന്ന പേരിൽ ആഗസ്റ്റ് 22 ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അൽ അഷ്ബാൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. കേരളത്തിന്റെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീൽ ഉത്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഐ പി എസ് മുഖ്യാതിഥിയായിരിക്കും. സയൻസ് വിഭാഗത്തിൽ അനീന മരിയ കുര്യാക്കോസ് , കോമേഴ്‌സ് വിഭാഗത്തിൽ മലിഹ മുംതാസ് നജീബ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജിയ മറിയ ജൂഡ് എന്നിവരാണ് പ്രഥമ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്. മൂന്ന് പേരും ദോഹ എം ഇ എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളാണ്. ദൊഹയിൽ നടന്ന പത്രസമ്മേളത്തിൽ സംസ്‌കൃതി മുൻ സെക്രട്ടറി ഇ എം സുധീർ മാധ്യമപ്രവർത്തകരെ സ്വാഗതം ചെയ്തു. സംസ്‌കൃതി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭാവി പരിപാടികളെ കുറിച്ചു സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം വിശദീകരിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജലീൽ എ കെ, അഹമ്മദ്‌കുട്ടി അറളയിൽ, സാൾട്സ് സാമുവൽ,ശ്രീനാഥ് ശങ്കരൻകുട്ടി, അനിഷ്‌ വി എം എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img