09:37pm 03 September 2026
NEWS
പ്രവാസികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾ അഭിനന്ദനാർഹം
18/01/2025  10:09 PM IST
പ്രവാസികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾ അഭിനന്ദനാർഹം

ദോഹ: സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും ചരിത്രപഠനത്തിനും പ്രവാസികൾ തയ്യാറാവുന്നത് പ്രശംസാർഹമാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി. എച്ച്. ചെയർ മുൻ ഡയരക്ടർ പി. എ. റഷീദ് പ്രസ്താവിച്ചു. കെ. എം. സി. സി. ഖത്തർ ബൌദ്ധിക വിഭാഗമായ ധിഷണയുടെ ഗവേഷണ പഠന കോഴ്സ് പഠിതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ധേഹം. മുൻമുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ ഓർമകൾ നിലനിർത്താൻ യോജിച്ച പ്രവർത്തനങ്ങളാണ് സി. എച്ച്. ചെയറിന്റേത്. ഗ്രെയ്സ് മാപ്പിള ഹെറിറ്റേജ് ലൈബ്രറി 100 ഓളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ ഗ്രന്ഥകാരനായ സി. എച്ചിന്റെ അഭിലാഷങ്ങളാണ് യാഥാർത്ഥ്യമാക്കിയത്- റഷീദ് പറഞ്ഞു.

ധിഷണ ചെയർമാൻ ഇ. എ. നാസർ അധ്യക്ഷത വഹിച്ചു. ഗ്രെയ്സ് ഡയരക്ടർ അഷ്റഫ് തങ്ങൾ, ഡോ. മുജീബുറഹ്മാൻ, സഫീർ വാടാനപ്പള്ളി, സാദിഖ് റഹ്മാൻ സംസാരിച്ചു. കോഴ്സ് ഫെസിലിറ്റേറ്റർ ഷരീഫ് സാഗർ മുഖ്യ പ്രഭാഷണം നടത്തി. എ. ആർ. ഹുദവി ഖിറാഅത്ത് നടത്തി. ജനറൽ കൺവീനർ മുസമ്മിൽ വടകര സ്വാഗതവും സലീം ഏലായി നന്ദിയും പറഞ്ഞു. അക്കാദമിക് ഡയരക്ടർ അബ്ദുൽ ഗഫൂർ ചള്ളിയിൽ, സാരഥികളായ സത്താർ അഹമ്മദ് നാട്ടിക, പി.സി. മജീദ്, ഷുഹൈബ് കോട്ടക്കൽ, ജാബിർ കൊയിലാണ്ടി നേതൃത്യം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img