02:07pm 19 April 2026
NEWS
ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം
02/01/2025  04:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം

കൊച്ചി: (02.01.2025)  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ  ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം.  ജനുവരി അഞ്ചിന് രാവിലെ 11 ന് എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശ് പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ ചലച്ചിത്ര, ടി.വി താരം അനീഷ് രവി അധ്യക്ഷത വഹിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോണ്‍ സാമുവലിന്റെ അഞ്ച് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ' വിശ്വനാടോടിക്കഥാമാലിക ' യാണ് അവാര്‍ഡിന്  അര്‍ഹനാക്കിയതെന്ന് ക്രൂസ് കൊമ്രേഡ് ഡയറക്ടര്‍ ദീപ്തി വര്‍മ്മ അറിയിച്ചു. വൈവിധ്യമാര്‍ന്ന ലോക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നതും സഞ്ചാരപ്രേമികളെ ലോകസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതുമായ സാഹിത്യരചനകള്‍ക്ക് നല്‍കുന്നതാണ് 'ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.