01:20am 12 November 2025
NEWS
ഗർഭിണിയായ പശുവിന്റെ അകിട് അറുത്തുമാറ്റി കിടാവിനെ പുറത്തെടുത്തു
20/01/2025  06:18 PM IST
nila
 ഗർഭിണിയായ പശുവിന്റെ അകിട് അറുത്തുമാറ്റി കിടാവിനെ പുറത്തെടുത്തു

ഗർഭിണിയായ പശുവിന്റെ അകിട് അറുത്തുമാറ്റിയ ശേഷം കടത്തിക്കൊണ്ടുപോയി. ഉത്തര കർണാടകയിലെ ഹൊന്നാവർ താലൂക്കിലാണ് സംഭവം.സാൽകോദ് ഗ്രാമത്തിലെ കൃഷ്ണ ആചാരി എന്നയാളുടെ പശുവിനെയാണ് കൊടുംക്രൂരതക്ക് ഇരയാക്കിയത്. പശുവിന്റെ അകിട് അറുത്ത് മാറ്റിയതിന് 30 വയസുകാരൻ അറസ്റ്റിലായ ദിവസങ്ങൾക്കുള്ളിലാണ് ​ഗർഭിണിയായ പശുവിനെയും ആക്രമിച്ചത്. 

ശനിയാഴ്ച രാവിലെ മേയാനായി വിട്ട ഗർഭിണിയായ പശു വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതിന് പിന്നാലെയാണ് വീട്ടുകാർ പശുവിനെ അന്വേഷിച്ച് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പശുവിന്റെ അകിട് അടക്കമുള്ള അവയവങ്ങളും ഗർഭിണിയായ പശുവിന്റെ കിടാവിനേയും പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കാലികളെ മോഷണം പോവുന്ന സംഭവങ്ങൾ മേഖലയിൽ പതിവാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img