12:07pm 13 November 2026
NEWS
ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സുരക്ഷ ശക്തമാക്കാൻ ദോഹയിൽ നിർണായക യോഗം
28/12/2025  02:10 PM IST
nila
ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സുരക്ഷ ശക്തമാക്കാൻ ദോഹയിൽ നിർണായക യോഗം

 

ദോഹ:ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സംയുക്ത പരിശീലനമായ ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4’ അഭ്യാസത്തിന് മുന്നോടിയായി, ബന്ധപ്പെട്ട ഉന്നത സമിതിയുടെ മൂന്നാമത് യോഗം ദോഹയിൽ നടന്നു. ജിസിസി അംഗരാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ടെക്‌നിക്കൽ, സ്‌പെഷ്യലൈസ്ഡ് അഫയേഴ്‌സ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സ്റ്റാഫ് മേജർ ജനറൽ അബ്ദുള്ള ബിൻ മുഹമ്മദ് അൽ സുവൈദി യോഗത്തിന് അധ്യക്ഷത വഹിച്ചു. ഖത്തർ പ്രതിനിധി സംഘത്തെ ഇന്റർണൽ സെക്യൂരിറ്റി ഫോഴ്‌സ് ‘ലെഖ്‌വിയ’യുടെ അഡ്മിനിസ്ട്രേഷൻ ആൻഡ് ലോജിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് കമാൻഡർ സ്റ്റാഫ് ബ്രിഗേഡിയർ മുബാറക് ഷറൈദ അൽ കാബി നയിച്ചു.
അഭ്യാസവുമായി ബന്ധപ്പെട്ട സംഘടനാപരവും സാങ്കേതികവുമായ വിഷയങ്ങൾ യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. സുരക്ഷാ സന്നദ്ധത വർധിപ്പിക്കുന്നതിനും ഫീൽഡ് പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ആവശ്യമായ തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടു.
2026-ന്റെ തുടക്കത്തിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4’ സംയുക്ത സുരക്ഷാ അഭ്യാസത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പ് യോഗങ്ങളുടെ തുടർച്ചയായാണ് ഈ യോഗം സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് അഭ്യാസത്തിന്റെ മുഖ്യലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img