10:02pm 10 September 2026
NEWS
വെഞ്ഞാറമൂട് സ്വദേശിനിയുടെ മകനെ ഐഎസിൽ ചേർക്കാൻ നിർബന്ധിച്ചകേസിൽ നിർണായക വിവരങ്ങൾ പുറത്ത്
22/11/2025  07:43 AM IST
nila
വെഞ്ഞാറമൂട് സ്വദേശിനിയുടെ മകനെ ഐഎസിൽ ചേർക്കാൻ നിർബന്ധിച്ചകേസിൽ നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് സ്വദേശിനിയുടെ 16 വയസുള്ള മകനെ ഐഎസിൽ ചേർക്കാൻ നിർബന്ധിച്ചെന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി വെഞ്ഞാറമൂട് പൊലീസിന് നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പതിനാറുകാരന്റെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ചുമത്തിയ യുഎപിഎ കേസിൽ കുട്ടിയുടെ മൊഴി ഞെട്ടിപ്പിക്കുന്നതാണ്.

 പ്രഷർ കുക്കർ ഉപയോഗിച്ച് ബോംബ് ഉണ്ടാക്കാൻ രണ്ടാനച്ഛൻ തന്നെ പഠിപ്പിച്ചെന്ന് കുട്ടി വെളിപ്പെടുത്തി. ഐഎസ്‌ ഭീകരരുടെ ക്രൂര വധവീഡിയോകൾ സ്ഥിരമായി കാണിച്ചതായുമാണ് ബാലന്റെ വെളിപ്പെടുത്തൽ. തന്നെയും മാതാവിനെയും മുഖം മറച്ച് ഇരുത്തി തീവ്രവാദ ചിന്തകൾ പഠിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തങ്ങളെ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് മറ്റൊരാളെ അയക്കുന്ന പതിവുമുണ്ടായിരുന്നുവെന്ന് കുട്ടി പറയുന്നു. ബാലനെ കല്ലമ്പലത്ത് അനാഥാലയത്തിൽ എത്തിച്ചത് രണ്ടാനച്ഛന്റെ സഹോദരനാണെന്നും അദ്ദേഹം 2016-ലെ കനകമല ഭീകരപദ്ധതി കേസിലെ പ്രതി സിദ്ദിഖി അസ്ലമിന്റെ സഹോദരനാണെന്നുമാണ് വിവരങ്ങൾ. കേസ് ഇപ്പോൾ തീവ്രവാദ വിരുദ്ധ സേനയാണ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img