07:49pm 08 May 2026
NEWS
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ
08/05/2026  06:34 PM IST
സണ്ണി ലുക്കോസ്
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ നടക്കും. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, സണ്ണി തോമസും ഇന്ന് വൈകിട്ടോടെ തലസ്ഥാനത്ത് എത്തും. വേണുഗോപാൽ ഡൽഹിയിൽ തന്നെ ഉണ്ട്. കേരളത്തിലെ നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ട് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടില്‍ വിഡി സതീശന് അനുകൂലമായ ജനവികാരത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണ കെസി വേണുഗോപാലിനൊപ്പമാണ്.

ഈ വിവരം രാഹുല്‍ ഗാന്ധിയെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളില്‍ പലരും കെസി വേണുഗോപാല്‍ സ്വയം പിൻവാങ്ങണമെന്ന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് അറിയുന്നത്. നേതാക്കളുടെ സമ്മർദ്ദത്തിന് കെസി വേണുഗോപാല്‍ വഴങ്ങുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം വിഡി സതീശന് നല്‍കേണ്ടിവരും. കഴിഞ്ഞ ദിവസം നിരീക്ഷക സംഘം ഘടകക്ഷികളുമായി നടത്തിയ ചർച്ചയിലും വിഡി സതീശനായിരുന്നു പിന്തുണ കൂടുതല്‍. ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാല്‍ വിഡി സതീശനിലേക്ക് തന്നെ മുഖ്യമന്ത്രി പദമെത്തും.

എന്നാല്‍ കെസി വേണുഗോപാല്‍ സ്വയം പിൻമാറുകയാണെങ്കില്‍ അദ്ദേഹം ആരെ നിർദ്ദേശിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഇനി രമേശ് ചെന്നിത്തലയുടെ പേര് കെസി നിർദ്ദേശിച്ചാല്‍ മുഖ്യമന്ത്രി ചർച്ച വീണ്ടും നീണ്ടേക്കും. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശനാണ്. മറ്റ് ഘടകകക്ഷികള്‍ക്ക് സതീശൻ അല്ലെങ്കില്‍ ചെന്നിത്തല എന്നാണ് അഭിപ്രായം. സിറ്റിംഗ് എം.എല്‍.എ മുഖ്യമന്ത്രിയാവണമെന്ന് കേരള കോണ്‍ഗ്രസ്. സഭയില്‍ പ്രാതിനിദ്ധ്യമില്ലാത്ത ഘടകകക്ഷി നേതാക്കളും കെഡിപി നേതൃത്വവും നിരീക്ഷകരെ കണ്ടിരുന്നു,

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img