10:49pm 12 September 2026
NEWS
കതാറ 'സുഹൈൽ 2026' പ്രദർശനത്തിന്റെ മൂന്നാം ദിനത്തിൽ ജനത്തിരക്കേറുന്നു; വിപണിയിൽ മുന്നൂറിലധികം അപൂർവ പക്ഷികൾ
11/09/2026  06:00 PM IST
nila
കതാറ സുഹൈൽ 2026  പ്രദർശനത്തിന്റെ മൂന്നാം ദിനത്തിൽ ജനത്തിരക്കേറുന്നു; വിപണിയിൽ മുന്നൂറിലധികം അപൂർവ പക്ഷികൾ

ദോഹ: കതാറ ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഫാൽക്കണറി എക്സിബിഷന്റെ (സുഹൈൽ 2026) മൂന്നാം ദിനത്തിൽ വൻ ജനപങ്കാളിത്തം. പരുന്തുകൾ, വിവിധയിനം പക്ഷികൾ, വേട്ടയാടൽ ഉപകരണങ്ങൾ, മരുഭൂമി യാത്രകൾക്കും ക്യാമ്പിംഗിനുമുള്ള സാധനങ്ങൾ എന്നിവ പ്രദർശിപ്പിച്ച പവലിയനുകളിലാണ് സന്ദർശകരുടെ കനത്ത തിരക്ക് അനുഭവപ്പെടുന്നത്.
​പരമ്പരാഗത പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യകളും പുത്തൻ ഉൽപ്പന്നങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്താൻ മേളയ്ക്ക സാധിക്കുന്നുണ്ടെന്ന് പ്രദർശന ഡയറക്ടർ അബ്ദുൽ അസീസ് അൽ ബുഹൈഷാം അൽ സയിദ് പറഞ്ഞു. വെറുമൊരു ഉൽപ്പന്ന പ്രദർശനം എന്നതിനപ്പുറം ബിസിനസ് ഇടപാടുകൾക്കും പ്രാദേശിക-അന്തർദേശീയ കമ്പനികൾ തമ്മിലുള്ള പങ്കാളിത്തത്തിനും സഹായകരമാകുന്ന സാമ്പത്തിക വാണിജ്യ പ്ലാറ്റ്‌ഫോമായി മേള മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഖത്തറി ഉൽപ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കാനും കതാറയിലെ 'സുഹൈൽ 2026' പക്ഷിച്ചന്തയ്ക്ക് സാധിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img