12:53am 11 November 2026
NEWS
ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ ഇളവുകളുമായി ക്രോമയുടെ ഓണം ഓഫറുകള്‍
27/08/2025  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക്  40 ശതമാനം വരെ ഇളവുകളുമായി ക്രോമയുടെ ഓണം ഓഫറുകള്‍
HIGHLIGHTS

സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവി എന്നിവയിലും മികച്ച ഡീലുകൾ 

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്‌നി ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ആവേശകരമായ ഓണം ഓഫറുകള്‍ക്ക് തുടക്കമിട്ടു. ഓണം ഓഫറുകൾ 2025 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 തിരുവോണ നാള്‍ വരെ  നീണ്ടുനിൽക്കും. ഓണം ഓഫറുകള്‍ ക്രോമ സ്റ്റോറുകള്‍ക്ക് പുറമേ  croma.com-ൽ ഓൺലൈനായും ലഭ്യമാണ്.

വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ഉത്പന്ന വിഭാഗങ്ങളിലും ആവേശകരമായ ഡീലുകളാണ് ക്രോമ ലഭ്യമാക്കുന്നത്. ഏറ്റവും പുതിയ ലാർജ് സ്‌ക്രീൻ ടിവികൾ, കിച്ചണ്‍ അപ്ലയൻസുകള്‍, ഓഡിയോ ഉത്പന്നങ്ങള്‍ എന്നിവയിലും ഓണം ഓഫറുകളുടെ ഭാഗമായുള്ള  കിഴിവുകൾ ലഭിക്കും.

ഓണം ഓഫറുകളുടെ ഭാഗമായി ടെലിവിഷനുകള്‍ക്ക് 35 ശതമാനം വരെയും എയർ കണ്ടീഷണർകള്‍ക്കും കുക്ക് വെയറുകള്‍ക്കും 30 ശതമാനം വരെയും ഹെഡ്ഫോണ്‍-ഇയർഫോണുകള്‍ക്ക് 40 ശതമാനം വരെയും ഇളവ് ലഭിക്കും. സ്‍മാർട്ട് ഫോണുകള്‍ക്ക് 10 ശതമാനം വരെയാണ് ഇളവ്. വാഷിങ് മെഷീൻ, റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്ക് 25 ശതമാനം വരെയാണ് ഇളവ്.

ഉത്സവകാല ഷോപ്പിംഗ് കൂടുതൽ പ്രതിഫലദായകമാക്കുന്നതിന്, ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങളിൽ ആകർഷകമായ എക്സ്ചേഞ്ച് ബോണസുകൾ, മുൻനിര ബാങ്ക് പങ്കാളികളുമായി ചേർന്ന് തൽക്ഷണ സേവിംഗ്‌സ്, സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകൾ എന്നിവയും ക്രോമ ഒരുക്കിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img