11:40pm 03 September 2026
NEWS
ആര്‍ക്കിടെക്റ്റുമാര്‍ക്ക് നിര്‍ണ്ണായക സ്വാധീനം: ടി.ജെ വിനോദ് എംഎല്‍എ
14/01/2025  07:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആര്‍ക്കിടെക്റ്റുമാര്‍ക്ക് നിര്‍ണ്ണായക സ്വാധീനം: ടി.ജെ വിനോദ് എംഎല്‍എ

കൊച്ചി:  നഗര സൗന്ദര്യവല്‍ക്കരണത്തില്‍ ആര്‍ക്കിടെക്റ്റുമാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമാണുള്ളതെന്ന് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി)ല്‍ ആരഭിച്ച എം .ആര്‍ക്ക്  (മാസ്‌റ്റേഴ്‌സ് ഓഫ് ആര്‍ക്കിടെക്റ്റ്) വിംഗ്  വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ കോളജ് ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി. ആര്‍ അജിത് അധ്യക്ഷത വഹിച്ചു. ആസാദി ഫിനാന്‍സ് ഡയറക്ടര്‍ ദേവി അജിത്, എം ആര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് രോഹിണി പ്രസാദ്, പ്രിന്‍സിപ്പാള്‍ ബാല്‍ ശങ്കര്‍ ഗാര്‍ഗേഡ്, എ.സി.ഡി എന്‍ജിനീയര്‍ ടാനിയ റോസ് ജെല്‍ട്ടണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്റ്റ്, ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്റ്റ്, മാസ്‌റ്റേഴ്‌സ് ഓഫ് ആര്‍ക്കിടെക്റ്റ്  എന്നിവയുളള ഏക സ്ഥാപനമാണ് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി).

ഫോട്ടോ ക്യാപ്ഷന്‍: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സില്‍ (ആസാദി) ആരഭിച്ച എം .ആര്‍ക്ക്  (മാസ്‌റ്റേഴ്‌സ് ഓഫ് ആര്‍ക്കിടെക്റ്റ്) വിംഗ്  വൈറ്റില സില്‍വര്‍ സാന്റ് ഐലന്റ് കോളജ് ക്യാംപസില്‍ ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ദേവി അജിത്, ടാനിയ റോസ് ജെല്‍ട്ടണ്‍, പ്രൊഫ. ബി. ആര്‍ അജിത്  തുടങ്ങിയവര്‍ സമീപം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img