10:11am 27 August 2026
NEWS
മെസ്സിക്ക് മുമ്പേ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തും
05/10/2025  08:51 AM IST
nila
മെസ്സിക്ക് മുമ്പേ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തും

 

ഗോട്ട് ടൂർ ഓഫ് ഇന്ത്യയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരണമായതിന് പിന്നാലെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്തകൂടി. മെസ്സി എത്തും മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തുന്നു. ഈ മാസം 22നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ എത്തുന്നത്. ഏഷ്യൻ ചാംപ്യൻസ് ലീഗ് 2–ൻറെ ഗ്രൂപ്പ് പോരാട്ടത്തിൽ ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ അൽ നസ്​റിനായി  ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമെന്നാണ് എഫ്സി ഗോവ അധികൃതർ വ്യക്തമാക്കുന്നത്. 

ക്രിസ്റ്റ്യാനോയുടെ വീസ രേഖകൾ അൽ നസ്​ർ കൈമാറിയതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എഫ്.സി ഗോവയെ സംബന്ധിച്ച് ഇത് ചരിത്ര നിമിഷമാണെന്ന് ക്ലബ് സിഇഒ രവി പുസ്കർ പറയുന്നു. ഇന്ത്യൻ ക്ലബ് ഫുട്ബോളിൻറെ ചരിത്രത്തിലെ സുവർണനേട്ടമാകും താരത്തെ കൊണ്ടുവരാനാകുന്നതെന്നും അസോസിയേറ്റഡ് പ്രസിനോട് അദ്ദേഹം പ്രതികരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img