02:16pm 02 September 2026
NEWS
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈറോ കേരളത്തിൽ
02/09/2026  12:57 PM IST
ചെറുകര സണ്ണിലൂക്കോസ്
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈറോ കേരളത്തിൽ

 

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും CR7 ബ്രാണ്ടിന്റെ ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. കോഴിക്കോട് വിമാനത്താവളത്തിലാണ് എൽമ എത്തിയത്.

കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവേറോ മുഖ്യമന്ത്രി വി ഡി സതീശനെ  നേരിൽ കണ്ടു. മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി മുഖ്യമന്ത്രി പങ്കുവെച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി.

പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനും മറ്റുമായിട്ടാണ് അവർ കേരളത്തിൽ എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ എൽമയ്ക്ക് കേരളത്തിലെ ഫുട്ബോൾ പ്രേമികളും ആരാധകരും ഊഷ്മളമായ വരവേൽപ്പാണ് നൽകുന്നത്. മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും നേരിട്ടറിഞ്ഞ അവർ, ഈ വലിയ സ്നേഹസന്ദേശം തന്റെ സഹോദരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക് എത്തിക്കാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.
കേരളത്തിലെത്തിയ എൽമയുടെ സന്ദർശനവും ആരാധകരുമായുള്ള ഒത്തുചേരലുകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img