08:03pm 10 November 2026
NEWS
സ്ത്രീകളുടെ തിരോധാനം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്
05/08/2025  09:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്ത്രീകളുടെ തിരോധാനം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്

ആലപ്പുഴ: കോട്ടയം അതിരമ്പുഴ  സ്വദേശി ജൈനമ്മയുടെ തിരോധാനമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലിനെനേരിടുന്നത് കൂസലില്ലാതെ. ആരോ പറഞ്ഞു പഠിപ്പിച്ച രീതിയുള്ള മറുപടികളാണ്ഇയാളിൽ നിന്നുംലഭിക്കുന്നത് എന്ന് വ്യക്തമായതോടെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻഅന്വേഷണ സംഘം നീക്കം തുടങ്ങി.

കോട്ടയം ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഇയാളെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെളിവുകൾ നിരത്തി ശാസ്ത്രീയമായി ചോദ്യം ചെയ്തിട്ട് പോലും ഒന്നിനും വ്യക്തമായ ഉത്തരം പറയാൻ തയാറായിട്ടില്ല. നേരത്തെ നൽകിയ മൊഴികളിൽ  തന്നെ ഉറച്ചു നിൽക്കുകയാണ്.കഴിഞ്ഞ ദിവസം സെബിസ്റ്റ്യനുമായി പള്ളിപ്പുറത്തെ വീട്ടിനുള്ളിലും, സ്ഥലങ്ങൾ കുഴിച്ചുംനടത്തിയ വിശദമായ പരിശോധനയിൽ  ലഭിച്ച കീറിയ തുണി, ബാഗ്, ഷാൾ എന്നിവയെക്കുറിച്ചും തനിക്ക് അറിവില്ലെന്ന മുൻ മൊഴികളിൽ തന്നെയാണ് സെബാസ്റ്റ്യൻ  ഇപ്പോഴും

വീട്ടിൽ രക്തക്കറ കണ്ടെത്തിയതിനും മറുപടിയില്ല. രണ്ടര ഏക്കറോളം വരുന്ന വസ്തുവിന്റെ ഉടമസ്ഥൻതാൻ മാത്രമല്ല സഹോദരങ്ങൾക്കുംഅവകാശം ഉണ്ടെന്നും അവരും ഇടയ്ക്ക് ഇവിടെ വന്നു പോകുന്നു ണ്ടെന്നുമായിരുന്നു ഇയാളുടെ മറുപടി. താൻ ഏറ്റുമാനൂലാണ് താമസി ക്കുന്നതെന്നും പള്ളിപ്പുറത്തേക്ക് വല്ലപ്പോഴുമോ വരുകയുള്ളുവെന്നും പറഞ്ഞു. ഇയാൾക്ക് നേരത്തെ കൃത്യമായ നിയമ ഉപദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം  സെബാസ് റ്റ്യന്റെ സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സും കണ്ടെത്ത നുള്ള  ശ്രമവും അന്വേഷണ  തുടങ്ങിയിട്ടുണ്ട് നേരത്തെ നാട്ടിൽ സ്ത്രീകൾ അടക്കം പലരുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടു കൾക്ക് ഉണ്ടായിരുന്നതായി   വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമവും
തുടങ്ങി. ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്നവരുമായുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നാണ് സുചന.ആദ്യഘട്ട  അന്വേഷത്തിൻ്റെഭാഗമായി അയൽവാസികളിൽ നിന്നടക്കം ഉദ്യോഗസ്ഥർ വിശദമായി മൊഴിയെടുത്തിരുന്നു.രാത്രികാലങ്ങളിൽ പലപ്പോഴും പള്ളിപ്പുറത്തെ സെബാസ്റ്റ്യൻ ചെങ്ങത്തറ വീട്ടിൽ ആൾക്കാർ എത്തിയിരുന്നതായി അടക്കമുള്ള മൊഴികൾ ഉദ്യോഗ സ്ഥർക്ക് ലഭിച്ചിരുന്നു. എന്നാൽ ഇതെല്ലാം സെബാസ്റ്റ്യൻ നിഷേധി ച്ചതായാണ് വിവരം. ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇയാളുടെ പഴയകാല സുഹൃത്ത് വലയത്തിലേക്ക് അന്വേഷണം നീളുഎന്നാണ് വിവരം. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ,ചേർത്തല നഗരസഭ ഏഴാം വാർഡിൽ വെളിയിൽ ഹയറുമ്മ (ഐഷ) എന്നിവരുടെ തിരോധനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷ ണത്തിന് നേരത്തെ സുചന ലഭിച്ചിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്ന ഘട്ടത്തിലാണ് ജൈനമ്മയുടെ തിരോധാനവുമായിഇയാൾ പിടിയിലാകുന്നത് ധ്യാനകേന്ദ്രത്തിൽ വച്ചാണ് ഇയാൾ  ജൈനമ്മയുമായി കണ്ടുമുട്ടിയതെന്നാണ് വിവരം. പിന്നിട് ഇയാളുടെ നിർദേശ പ്രകാരം ജൈനമ്മ പള്ളിപ്പുറത്തെ വീട്ടിലെത്തിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ജൈനമ്മയെ കാണാതായ ദിവസം ഇരുവരും പള്ളിപ്പുറത്തെ ടവർ ലെക്കേഷനി ലുണ്ടായിന്നെന്ന് കണ്ടെത്തിയതോടെയാണ് ഇയാൾ പിടിയിലായത്. തുടർന്ന് രണ്ട് ഘട്ടങ്ങളിലായി ക്രൈംബ്രാഞ്ച് പള്ളിപ്പറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ നിലയിൽ തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിൻ്റെ അവശിഷ്ടങ്ങളുംഅസ്ഥിഥികളു കണ്ടെത്തിയിരുന്നു. സെബാസ് റ്റ്യൻ  അന്വേഷണത്തോട് 
നിസ്സഹകരിക്കുന്ന സാഹചര്യത്തിൽ ഇയാളുടെ പുരയി ടത്തിൽ നിന്ന് കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളുടെ ഡി എൻ എപരിശോധന അടക്കമുള്ള നടപടികൾ വേഗത്തിലാക്കാക്കികൂടുതൽ ശാസ്ത്രിയമായ തെളിവുകൾ കണ്ടെത്താനാണ്അന്വോഷ സംഘംസെബാസ്റ്റ്യൻ്റെ വീടും പരിസരവും അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img