03:15am 15 May 2025
NEWS
ക്രിക്കറ്റ് താരങ്ങൾക്കെതിരെ​ ​ഗുരുതര ആരോപണങ്ങളുയർത്തി അനായ
18/04/2025  04:02 PM IST
nila
ക്രിക്കറ്റ് താരങ്ങൾക്കെതിരെ​ ​ഗുരുതര ആരോപണങ്ങളുയർത്തി അനായ

ക്രിക്കറ്റ് താരങ്ങൾക്കെതിരെ​ ​ഗുരുതര ആരോപണങ്ങളുയർത്തി അനായ ബം​ഗാർ. ക്രിക്കറ്റ് ലോകമെന്നത് അരക്ഷിതാവസ്ഥ നിറഞ്ഞതാണെന്നും മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ പറയുന്നു. കഴിഞ്ഞ വർഷമാണ് ക്രിക്കറ്റിൽ സജീവമായി നിൽക്കെ ആര്യൻ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായി അനായ എന്ന പേര് സ്വീകരിച്ചത്. ചില താരങ്ങൾ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട് എന്നാണ് അനായ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 

 ‘‘യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ എന്റെ വ്യക്തിത്വം ഞാൻ എപ്പോഴും മറച്ചുവച്ചു. കാരണം ക്രിക്കറ്റ് ലോകത്ത് അരക്ഷിതാവസ്ഥയും പുരുഷ മേധാവിത്വവുമാണ്. ശസ്ത്രക്രിയ നടത്തിയപ്പോൾ‌ എന്നെ പിന്തുണച്ചവും അപമാനിച്ചവരുമുണ്ട്.’’

‘‘ചില ക്രിക്കറ്റ് താരങ്ങൾ എനിക്ക് തുടർച്ചയായി നഗ്നചിത്രങ്ങൾ അയക്കുമായിരുന്നു. എന്റെ ചിത്രങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. ഒരു വെറ്ററൻ ക്രിക്കറ്റ് താരത്തോട് എന്റെ അവസ്ഥ വിശദീകരിച്ചപ്പോൾ കാറിൽ കയറാനാണ് എന്നോടു പറഞ്ഞത്. മോശം പെരുമാറ്റമായിരുന്നു.’’– അനായ ആരോപിച്ചു. 

കരിയറിന്റെ തുടക്കകാലത്ത് ഇസ്‍ലാം ജിഖാന ക്ലബ്ബിനു വേണ്ടിയാണ് ആര്യൻ കളിച്ചിരുന്നത്. ലെസ്റ്റർഷെയറിലെ ഹിങ്‍ക്‌‍ലി ക്ലബ്ബിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img