04:25pm 26 April 2025
NEWS
ക്രിക്കറ്റ് താരം കളിക്കിടെ ​ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു
29/11/2024  02:06 PM IST
nila
  ക്രിക്കറ്റ് താരം കളിക്കിടെ ​ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് താരം കളിക്കിടെ ​ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പുണെയിലെ ഗർവാരെ സ്റ്റേ‍ഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് 35 വയസ്സുകാരൻ ഇമ്രാൻ പട്ടേൽ കുഴഞ്ഞുവീണ് മരിച്ചത്. ബാറ്റിങ്ങിനിടെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി താരം പറഞ്ഞതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. 

താരം ഗ്രൗണ്ടിൽനിന്നു മടങ്ങിപ്പോകുന്നതും, കുഴഞ്ഞു വീണപ്പോൾ മറ്റുള്ളവർ ഡഗ്ഔട്ടിലേക്ക് ഓടുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാൻ പട്ടേലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഓൾറൗണ്ടറായി ടൂർണമെന്റിൽ തകർപ്പൻ‌ പ്രകടനം നടത്തിയിരുന്ന ഇമ്രാൻ പട്ടേലിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img