
ക്രീപ വാര്‍ത്താ സമ്മേളനത്തില്‍ ക്രീപ പാട്രണ്‍ റവ. ഫാ. ജോര്‍ജ് പീറ്റര്‍ പിട്ടാപ്പള്ളില്‍, പ്രസിഡന്റ് ടെറന്‍സ് അലക്സ്, ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോ ചെയര്മാന് ജോസ് കല്ലൂക്കാരന്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ട്രഷറര്‍ തുളസീദാസ് ടി എന്‍ എന്നിവര്‍.
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പ്രദര്‍ശനമായ ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോയുടെ എട്ടാം പതിപ്പ് ജനുവരി 22 മുതല്‍ 24 വരെ അങ്കമാലി അഡലക്സ് കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സോളാര്‍ നിര്‍മാതാക്കള്‍, ഇലക്ട്രിക് വാഹന ബ്രാന്റുകള്‍, ഹൈബ്രിഡ് ഊര്‍ജ കമ്പനികള്‍, പവര്‍ സ്റ്റോറേജ് പരിഹാരദാതാക്കള്‍, ഇ പി സി സ്ഥാപനങ്ങള്‍, നയരൂപകര്‍ത്താക്കള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യവസായ സംഘടനകള്‍, വിദഗ്ധര്‍, യുവ നവോഥാന രംഗത്തുള്ളവര്‍ എന്നിവര്‍ ഒരുമിച്ച് പങ്കെടുക്കുന്ന വേദിയായിരിക്കും എക്സ്പോ.
ഇന്ത്യയിലും ആഗോളതലത്തിലമുള്ള 250ലധികം ബ്രാന്റുകളുടെ പങ്കാളിത്തവും പതിനായിരത്തിലധികം സന്ദര്‍ശകരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്ന എക്സ്പോ വ്യക്തത, സഹകരണം, ഫലപ്രാപ്തി എന്നിവ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്തതാണ്.
റിന്യൂവബിള്‍ എനര്‍ജിയുടെ പ്രായോഗികതയും ഭാവിയും ആസ്പദമാക്കി ടെക്നിക്കല്‍ കോണ്‍ഫറന്‍സ് എക്സ്പോയില്‍ സംഘടിപ്പിക്കും.
ജനുവരി 23ന് സംഘടിപ്പിക്കുന്ന പ്രത്യേക വാക്ക് ഇന്‍ ജോബ് ഫെയര്‍, സാങ്കേതിക പ്രവര്‍ത്തന, മാനേജീരിയല്‍ മേഖലകളിലായി ആയിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നു.
വാര്‍ത്താ സമ്മേലനത്തില്‍ ക്രീപ പാട്രണ്‍ റവ. ഫാ. ജോര്‍ജ് പീറ്റര്‍ പിട്ടാപ്പള്ളില്‍, പ്രസിഡന്റ് ടെറന്‍സ് അലക്സ്, ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോ ചെയര്മാന് ജോസ് കല്ലൂക്കാരന്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ട്രഷറര്‍ തുളസീദാസ് ടി എന്‍ എന്നിവര്‍ പങ്കെടുത്തു.







