04:40am 08 November 2026
NEWS
കൊല്ലത്ത് ‘ആശാസമരം’ കത്തുന്നു
മുഖ്യന്റെ ‘ആശ’ അസ്ഥാനത്താകുമോ ?

08/03/2025  11:06 AM IST
News Bureau
കൊല്ലത്ത് തീ ആളുന്നു
HIGHLIGHTS

ചര്‍ച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ പലരും ആരോഗ്യവകുപ്പിനേയും മന്ത്രി വീണാ ജോര്‍ജ്ജിനേയുമാണ് കുറ്റപ്പെടുത്തുന്നതെങ്കിലും ഒളിയമ്പ് ലക്ഷ്യമിടുന്നത് മുഖ്യനെ തന്നെയാണ് 

കൊല്ലം : ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കണം. എന്നാൽ സര്‍ക്കാര്‍ തോറ്റെന്ന പ്രതീതി വരാനും പാടില്ല. ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങിനെ പ്രശ്നം അവസാനിപ്പിക്കാം? സി.പി.എം. സംസ്ഥാനസമ്മേളനവേദിയിലെ അണിയറ ചര്‍ച്ചകളിലെ പ്രധാന ഇനങ്ങളിൽ ഒന്ന് ഇതാണ്. പിണറായി വിജയൻ തന്റെ സര്‍വ്വാധിപത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കല്ലുകടിയായി ആശമാരുടെ സമരം ഉയര്‍ന്നുവരികയാണ്. ഇതിന്റെ ക്ഷീണം എങ്ങിനെങ്കിലും ഒന്ന് ഒതുക്കാൻ ശ്രമിക്കവേ അദ്ദേഹത്തിന്റെ എതിരാളികളിൽ ചിലര്‍ വിഷയം സമ്മേളന വേദിയിൽ ചര്‍ച്ചയ്ക്ക് എടുത്തിരിക്കുകയാണ്. ഫലത്തിൽ ഇത് പിണറായി ക്യാമ്പിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 
          ചര്‍ച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ പലരും ആരോഗ്യവകുപ്പിനേയും മന്ത്രി വീണാ ജോര്‍ജ്ജിനേയുമാണ് കുറ്റപ്പെടുത്തുന്നതെങ്കിലും ഒളിയമ്പ് ലക്ഷ്യമിടുന്നത് മുഖ്യനെ തന്നെയാണ്. കാരണം മുഖ്യന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ആരോഗ്യ വകുപ്പ് ചലിക്കുന്നത്. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ ഫണ്ട് വിനിയോഗത്തിലും മറ്റും മുഖ്യന്റെ ഓഫീസാണ് കാര്യങ്ങൾ തീര്‍പ്പാക്കുന്നത്. എന്നാൽ ചീത്തപ്പേരും പരിഹാസവും നേരിടുന്നത് മന്ത്രിയും. ഇതിനെതിരെ ശബ്ദിക്കാൻ ഉദ്യോഗസ്ഥര്‍‌ക്കും സാധിക്കുന്നില്ല എന്നതാണ് നിലവിലെ പ്രതിസന്ധി. 
      ഈ സാഹചര്യത്തിൽ ആശമാരുടെ സമരം ഒതുക്കിതീര്‍ക്കാനുള്ള ബദൽവഴികളിൽ ചിലത് മുഖ്യൻ തന്നെ നിര്‍ദ്ദേശിച്ചതായാണ് അറിയാൻ സാധിക്കുന്നത്. സമ്മേളനം തീരുന്നമുറയ്ക്ക് ഇതിൽ ഒരു തീരുമാനമാകും എന്നാണ് കരുതുന്നത്. അതേസമയം, കൊല്ലത്തെ ചര്‍ച്ചകൾ ആരോഗ്യവകുപ്പും ആശമാരും കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളാനുള്ള സാദ്ധ്യതയും തത്പരകക്ഷികൾ തള്ളുന്നില്ല. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img