08:34pm 12 November 2026
NEWS
ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു
29/01/2026  07:59 AM IST
nila
ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു

ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ തമിഴ്‌നാട്ടിൽ മരിച്ചു. നാഗപട്ടണം സ്വദേശിയായ കല്യാണസുന്ദരമാണ് ചികിത്സയിലിരിക്കെ മരിച്ചത്. നാഗപട്ടണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു നാൽപ്പത്തഞ്ചുകാരനായ കല്യാണസുന്ദരം.

ഈ മാസം 10-ാം തീയതിയാണ് കല്യാണസുന്ദരത്തിന് പൊള്ളലേറ്റത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിനെതിരെ നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ട്രംപിന്റെ കോലം കത്തിക്കുകയായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. ട്രംപിന്റെ കോലം കത്തിക്കുന്നതിനായി പെട്രോൾ ഉപയോഗിച്ചപ്പോൾ തീ കല്യാണസുന്ദരത്തിന്റെ ശരീരത്തിലേക്കും പടർന്നുപിടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം കല്യാണസുന്ദരത്തെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു, എങ്കിലും ഗുരുതര അവസ്ഥയാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img