
തിരുവനന്തപുരം: എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ സിപിഎമ്മിനോട് വിശദീകരണം തേടി സുപ്രീം കോടതി. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ലേല നടപടികൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
സ്ഥലം ലേലത്തിൽ പിടിച്ച വ്യക്തിയിൽ നിന്ന് വാങ്ങിയ സിപിഎം, എല്ലാ നിയമപരമായ നടപടികളും പാലിച്ചാണ് ഇടപാട് നടത്തിയതെന്നും തങ്ങൾ ബോണഫൈഡ് പർച്ചേസർ ആണെന്നുമാണ് വാദിക്കുന്നത്. അതേസമയം, ഹർജിക്കാരിയുടെ വാദം, കോടതി ലേലം ശരിയായ രീതിയിലായിരുന്നില്ലെന്നുംഎക്‌സിക്യൂഷൻ ഹർജി നിലനിൽക്കെയാണ് താൻ ഭൂമി വാങ്ങിയതെന്നുമാണ്.
1974-ൽ ആരംഭിച്ച നിയമപോരാട്ടമാണ് എകെജി സെന്ററിന്റെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ആധാരം. 1978-ൽ കേസിൽ വിധി വന്നു. എക്‌സിക്യൂഷൻ കോടതിയും ഹൈക്കോടതിയും ഹർജിക്കാരിയുടെ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് 1999-ൽ നടന്ന കോടതി ലേലം ചോദ്യം ചെയ്ത് ഹർജിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്.











