07:52am 13 November 2026
NEWS
സ്വര്‍ണക്കൊള്ള മറക്കാന്‍ സിപിഎമ്മിന്റെ തന്ത്രം തെരഞ്ഞെടുപ്പുവരെ സത്യം പുറത്തുവരില്ല അടൂര്‍ പ്രകാശ് എംപി
03/12/2025  08:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വര്‍ണക്കൊള്ള മറക്കാന്‍ സിപിഎമ്മിന്റെ തന്ത്രം തെരഞ്ഞെടുപ്പുവരെ സത്യം പുറത്തുവരില്ല അടൂര്‍ പ്രകാശ് എംപി

കൊച്ചി: തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സ്വര്‍ണക്കൊള്ളയിലെ സത്യാവസ്ഥ പുറത്തു വരില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായുള്ള എല്‍ഡിഎഫ് തന്ത്രങ്ങള്‍ വിജയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇനി ഉയര്‍ന്നുവരികയില്ലെന്ന് അവര്‍ ഉറപ്പിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചയുടന്‍ പൊലീസിന് കൈമാറിയ കെപിസിസി നടപടി മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചുതന്ന മുന്‍മാതൃകകളെ സ്വീകരിക്കുകയാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുന്നതിന് പകരം കമ്മിഷനെ നിയമിക്കുമായിരുന്നു. ആ കമ്മിഷന്‍ കേസ് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നടപടിയെടുക്കാതെ കാത്തിരിക്കേണ്ടിവരുമെന്നതാണ് എല്‍ഡിഎഫിന്റെ മാതൃകയെന്നും രാഹുലിനെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ട നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി എടുക്കുന്ന തീരുമാനത്തില്‍ എല്ലാ കോണ്‍ഗ്രസുകാരും യോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img