07:45pm 30 April 2026
NEWS
എക്‌സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ .

30/04/2026  06:10 PM IST
സണ്ണി ലുക്കോസ്
എക്‌സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .

എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. അസംഭവ്യമായ നിരവധി കാര്യങ്ങളൾ സർവേയിൽ പറയുന്നുണ്ട്. ഒരു സീറ്റും കേരളത്തിൽ ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഏഴു മുതൽ 14 വരെ സീറ്റ് ലഭിക്കുമെന്നാണ് ചില സർവേകൾ അഭിപ്രായപ്പെടുന്നത്. ബിജെപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന ആത്മനിഷ്ഠയോടെ ചില പത്രങ്ങൾ ഇതിനുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img