12:45am 09 July 2026
NEWS
വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.


08/07/2026  07:19 PM IST
സണ്ണി ലുക്കോസ്
വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.

വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളിയ ഗോവിന്ദന്‍, ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയില്‍ വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. ഭാവിയില്‍ വരാന്‍ പോകുന്നത് മനസിലാക്കണമായിരുന്നു. പാര്‍ട്ടി വാര്‍ത്തയെ അംഗീകരിക്കുന്നില്ല. പാര്‍ട്ടി പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. ഭാവിയില്‍ വരാന്‍ പോകുന്നത് മനസ്സിലാക്കിയില്ല. വര്‍ഗ വഞ്ചകരെ സിപിഎം തിരികെ എടുക്കില്ലെന്നും തെറ്റുതിരുത്തിയാല്‍ എടുക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് പാർട്ടി പ്രവർത്തകരും രംഗത്ത് വരണമെന്നും എം വി ഗോവിന്ദന്‍ ആഹ്വാനം ചെയ്തു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നും മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img