11:17pm 07 November 2026
NEWS
സമ്മേളനം നടത്തുന്നതു സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണെന്ന് എം വി ​ഗോവിന്ദൻ

09/03/2025  08:40 AM IST
nila
സമ്മേളനം നടത്തുന്നതു സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണെന്ന് എം വി ​ഗോവിന്ദൻ

കൊല്ലം: സമ്മേളനം നടത്തുന്നതു സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിമർശനങ്ങൾ മനസിലാക്കി തിരുത്തൽ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകളും വിമർശനങ്ങളും ഉണ്ടാകുന്നത് നവീകരണ പ്രക്രിയയുടെ ഭാഗമാണ്. വിമർശനങ്ങളെയെല്ലാം ഗൗരവത്തോടെ കാണുമെന്നും പാർട്ടി സെക്രട്ടറി കൂട്ടിച്ചേർത്തു. സംസ്ഥാന സമ്മേളനത്തിൽ പൊതുചർച്ചക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

‘‘പാർട്ടിയെ ശക്തിപ്പെടുത്തണം. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽ പാർട്ടി ഇടപെടണം. ബ്രാഞ്ച് തലം മുതൽ പാർട്ടിയെ ശക്തമാക്കണം. രോഗാവസ്ഥയിൽ ഉള്ളവരുടെ വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ പാർട്ടി ഇടപെടണം. കുറ്റകൃത്യങ്ങൾ കൂടുന്നതു ഗൗരവതരമായ കാര്യമാണ്’’ – എം വി ഗോവിന്ദൻ പറഞ്ഞു. 

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ നടപടിയെ കുറിച്ചും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. പി.പി.ദിവ്യയുടെ കാര്യത്തിൽ പാർട്ടി കൃത്യമായ നിലപാടാണ് എടുത്തത്. ചെയ്തതു തെറ്റാണെന്നു തിരിച്ചറിഞ്ഞാണ് ദിവ്യയെ സ്ഥാനത്തുനിന്നു മാറ്റിയതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img