07:59pm 09 November 2026
NEWS
രാജ്ഭവൻ വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ.
07/06/2025  02:33 PM IST
സണ്ണി ലുക്കോസ്
രാജ്ഭവൻ വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ.

വർഗീയ വൽക്കരണത്തിൻ്റെ ഉപകരണമായി ഗവർണർമാരെ ഉപയോഗിക്കുകയാണ്. കാവി വൽക്കരണത്തിന് നിരവധി ശ്രമങ്ങൾ നടത്തുന്നു.രാജ്‌ഭവൻ ഒരു ആർഎസ്എസ് കേന്ദ്രമായി ഉപയോഗിക്കരുതെന്നും ഗവർണറുടെ ആസ്ഥാനം പൊതുസ്ഥലമാണെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. "ഭരണഘടനയുടെ ഭാഗമായി ഓരോരുത്തരുടെയും പദവിയെ സംബന്ധിച്ച് ചർച്ച ചെയ്‌തപ്പോൾ ഗവർണറുടെ പദവിയെ സംബന്ധിച്ച് വലിയ തർക്കമുണ്ടായിരുന്നു. 
ആ തർക്കത്തിന്റെ ഭാഗമായി, ഒരു ജനാധിപത്യ സമൂഹത്തിൽ എല്ലാ അധികാര അവകാശങ്ങളും പാർലമെന്റിന് ആകുമ്പോൾ ഗവർണർ എന്നത് അധികാര കേന്ദ്രമായി ഭരണഘടന നിർമ്മാതാക്കൾ തീരുമാനിച്ചിട്ടേ ഇല്ല,” അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img