NEWS
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിമർശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
30/06/2025 05:32 PM IST
സണ്ണി ലുക്കോസ്

കൂത്തുപറമ്ബ് കേസില്‍ റവാഡയെ കോടതി ഒഴിവാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേല്‍ കോടതി തീരുമാന എടുത്തതാണ്. റവാഡ വെടിവയ്പ്പിന് രണ്ടുദിവസം മുൻപ് മാത്രം ചുമതലയേറ്റയാളാണ്. അദ്ദേഹത്തിന് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല. സർക്കാർ തീരുമാനത്തിനൊപ്പമാണ് പാർട്ടി എന്നു പറഞ്ഞ എം.വി. ഗോവിന്ദൻ ഈ വിഷയത്തില്‍ പി. ജയരാജന്‍റെ പ്രതികരണം വിമർശനമായി കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
റവാഡയ്ക്കെതിരേ ആദ്യം അതൃപ്തി പരസ്യമാക്കിയത് പി. ജയരാജനായിരുന്നു. കൂത്തുപറമ്ബില്‍ വെടിവയ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് റവാഡ. മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനമെങ്കിലും ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ജയരാജൻ പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











