10:45am 13 November 2026
NEWS
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൻ്റെ 50-ാം വാർഷിക ദിനമായ ജൂൺ 25ന് അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
05/05/2025  09:43 PM IST
സണ്ണി ലുക്കോസ്
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൻ്റെ 50-ാം വാർഷിക ദിനമായ ജൂൺ 25ന് അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

പാർട്ടിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചത് വികസന നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ കൂടുതൽ മുന്നോട്ടു പോകണമെങ്കിൽ സമ്പദ്ഘടന ചലിക്കേണ്ടതുണ്ടെന്നും അതാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ലക്ഷ്യം വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. "വിഴിഞ്ഞത്ത് സിംഗപ്പൂരിന് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി വലിയ വളർച്ചയാണ് ഉണ്ടാകുന്നത്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ വളർച്ചയ്ക്ക് തുറമുഖം കാരണമാകും" എന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img