08:30am 24 October 2026
NEWS
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബാം​ഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് സിപിഎം നേതാവ്

25/09/2025  12:25 PM IST
nila
 ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബാം​ഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് സിപിഎം നേതാവ്

 

കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ്.  ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബാം​ഗ്ലൂരിലേക്ക് ട്രിപ്പ്  വിളിപ്പിക്കുമെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുആരോപിച്ചത്. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്റർ ആണ് ഷാഫി പറമ്പിലെന്നും സുരേഷ് ബാബു പറയുന്നു. 

ഷാഫി മാത്രമല്ല കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീഷിനെ രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തിൽ മുസ്‌ലിം ലീഗാണ് അവർക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img