03:47am 04 September 2026
NEWS
കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

19/01/2025  01:24 PM IST
nila
കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

എറണാകുളം: കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി. കലാ രാജുവിനെ  തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിച്ചു. കലാ രാജുവുമായി വീണ്ടും സംസാരിക്കുമെന്നും മോ​ഹനൻ പറഞ്ഞു. സംഘർഷമുണ്ടാക്കിയത് കോൺഗ്രസ് ആണെന്നും ജില്ലാ സെക്രട്ടറി ആരോപിക്കുന്നു. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിന്  ഡിസിസി പ്രസിഡൻറും രണ്ട് എംഎൽഎമാരും എത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു

അവിശ്വാസ പ്രമേയത്തിന് നാലുദിവസം മുമ്പ് കലാരാജുവിനെ കാണാതായതാണ്. കലാരാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എൻ മോഹനൻ പറഞ്ഞു,  കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൻറെ  വാഹനത്തിൽ  കലാ രാജു കയറിയതാണ്. തുടർന്ന് ഇരുവരും സിപിഎം ഓഫീസിൽ എത്തി. കൗൺസിലർ സുരക്ഷിതയാണെന്ന് പോലീസ് എത്തി ഉറപ്പുവരുത്തിയിരുന്നു. കലാ രാജുവിന് സാമ്പത്തിക ബുദ്ധിമുട്ട് അടക്കമുള്ള ഉണ്ടെങ്കിൽ അക്കാര്യം പാർട്ടി പരിശോധിക്കുമെന്നും സിഎൻ മോഹനൻ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img