10:46pm 07 November 2026
NEWS
തുടർഭരണം മാത്രം ലക്ഷ്യം; അധികാരത്തിനായി സിപിഎം പഴയ നയവും നിലപാടുകളും മറക്കുന്നു
07/03/2025  01:58 PM IST
nila
തുടർഭരണം മാത്രം ലക്ഷ്യം; അധികാരത്തിനായി സിപിഎം പഴയ നയവും നിലപാടുകളും മറക്കുന്നു

കൊല്ലം: അധികാരത്തിനായി സിപിഎം പഴയ നയങ്ങളും നിലപാടുകളും മറക്കുന്നു. ഇതുവരെ എന്തിനെയെക്കോയാണോ സിപിഎം എതിർത്തിരുന്നത് അവയൊക്കെ സ്വീകാര്യമാക്കണം എന്ന നിർദ്ദേശമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖയിലുള്ളത്. നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന തലക്കെട്ടോടെയാണ് തുടർഭരണം ലക്ഷ്യമിട്ടുള്ള പിണറായി വിജയന്റെ വികസന രേഖ. 

സംസ്ഥാനത്തേക്ക് വൻ തോതിൽ സ്വകാര്യ നിക്ഷേപം  എത്തിക്കുന്നതിന് അടക്കമുള്ള നയം മാറ്റമാണ് പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയോട് ആവശ്യപ്പെടുന്നത്. വരുമാന വർധനവിന്  അനുസരിച്ച്  ആളുകളെ തരംതിരിച്ച് എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നും പിണറായി വിജയന്റെ നയരേഖയിൽ നിർദ്ദേശിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം, പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മാതൃക തുടങ്ങി മുൻകാലങ്ങളിൽ പാർട്ടി എതിർത്തിരുന്ന വികസന കാഴ്ച്ചപ്പാടുകൾക്ക് അം​ഗീകാരവും പിണറായി പാർട്ടിയോട് തേടുന്നുണ്ട്. 

സ്വകാര്യ സർവ്വകലാശാലയക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം  സ്ഥാപിക്കുമെന്നും നയരേഖയിൽ പ്രഖ്യാപിക്കുന്നു.  തനത് വരുമാനം കണ്ടെത്താൻ ആളുകളെ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ തരം തിരിച്ച് ഫീസ് എർപ്പെടുത്തണം. ഏറെ കാലമായി ഫീസ് വർധനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം വേണമെന്നും റിപ്പോർട്ടിലുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പലമേഖലകളിൽ  സെസ് എർപ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിൽ പറയുന്നു.

വ്യവസായ, ടൂറിസം  മേഖലകളിലടക്കം  സ്വകാര്യ പങ്കാളിത്തം കൊണ്ടുവനരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയിൽ മറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിൻറെ സൂചനയും നയരേഖയിലുണ്ട്. മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളിൽ  പിപിപി മാതൃകയിൽ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയിൽ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപം കണ്ടുവരാൻ നിക്ഷേപ സെൽ ശക്തമാക്കുമെന്നും വൻകിട ഹോട്ടലുകൾ സ്ഥാപിക്കാൻ  സ്വകാര്യ ഗ്രൂപ്പുകൾക്ക് അനുമതി നൽകുന്നതും പരിഗണിക്കും  വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നി‍ദ്ദേശങ്ങളും പിണറായിരുടെ നയരേഖയിലുണ്ട്. 

ലോകസഭ തെരഞ്ഞടുപ്പിൽ കനത്ത തിരിച്ചടിയേറ്റെങ്കിലും  നിയമസഭയിൽ തുടർ ഭരണമാണ് പിണറായി വിജയൻ വികസന രേഖയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, സാധാരണ ജനങ്ങളെ ആവേശം കൊള്ളിക്കാനോ ആകർഷിക്കാനോ ഒന്നും തന്നെ രേഖയിലില്ല എന്നതും ശ്രദ്ധേയമാണ്.     വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നത് മാത്രമാണ് ജനക്ഷേമം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം. പാർട്ടി നയങ്ങളിലും കാഴ്ച്ചപ്പാടുകളിലും മാറ്റം വരുത്തുക എന്നതാണ് തന്റെ വികസന രേഖയിലൂടെ പിണറായി വിജയൻ ലക്ഷ്യം വെക്കുന്നത് എന്ന് വ്യക്തമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img