04:34am 11 November 2026
NEWS
ഫ്യൂഡൽ ജീർണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോടെയാണ് അടൂർ സംസാരിക്കുന്നതെന്ന് എം വി ​ഗോവിന്ദൻ
05/08/2025  06:03 PM IST
nila
ഫ്യൂഡൽ ജീർണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോടെയാണ് അടൂർ സംസാരിക്കുന്നതെന്ന് എം വി ​ഗോവിന്ദൻ

ഫ്യൂഡൽ ജീർണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോടെയാണ് അടൂർ സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് അടൂരിനെ വിമർശിച്ച് എം വി ​ഗോവിന്ദൻ രം​ഗത്തെത്തിയത്.  പട്ടികജാതി-വർഗ, സ്ത്രീ ഈ വിഭാഗത്തിന് പ്രത്യേകമായി പരിശീലനം നൽകി കൈകാര്യം ചെയ്യേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

'അടൂർ ഗോപാലകൃഷ്ണന്റെ എന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഞാനങ്ങനെ അല്ല ഉദ്ദേശിച്ചതെന്നെന്നാണ് അദ്ദേഹം പറയുന്നത്. ഉറപ്പായും പറയാൻ പറ്റുന്ന കാര്യം, ഫ്യൂഡൽ ജീർണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോട് കൂടി തന്നെയാണ് ഇങ്ങനെയുള്ള പലരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. അത് ജനാധിപത്യ സമൂഹത്ത് ചെയ്യുന്ന ഏറ്റവും വലിയ നീതി കേടാണ്' എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെകീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്നായിരുന്നു അടൂർ ​ഗോപാലകൃഷ്ണന്റെ പരാമർശം. സിനിമാകോൺക്ലേവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു അടൂർ ഇക്കാര്യം പറഞ്ഞത്. പ്രസം​ഗത്തിനിടെ തന്നെ സദസ്സിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു,. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img