11:45pm 11 November 2026
NEWS
അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്ന് എം വി ​ഗോവിന്ദൻ
20/11/2025  06:14 PM IST
nila
അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു എം വി ​ഗോവിന്ദന്റെ പ്രതികരണം. അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.  

'ഒരാളെയും സംരക്ഷിക്കില്ല. ആർക്കുവേണ്ടിയും നിലപാട് വ്യത്യസ്തമായി എടുക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് കുറ്റവാളിയാകുന്നില്ല. പകുതിവെന്തിട്ട് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. നല്ലോണം വേവട്ടെ'- എം വി ഗോവിന്ദൻ പറഞ്ഞു. ആരോപണവിധേയൻ കുറ്റക്കാരനാണോയെന്ന് കോടതിയാണ് പറയേണ്ടത്. ശിക്ഷിക്കപ്പെടുകയാണെങ്കിൽ അപ്പോൾ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അറസ്റ്റ് ചെയ്താൽ അതിന്റെ അർത്ഥം കുറ്റാരോപിതൻ എന്നുമാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം, അറസ്റ്റ് ചെയ്യാം. സിപിഎമ്മിന്റെ കൈകൾ ശുദ്ധമാണ്. പിന്നെന്തിന് ഭയപ്പെടണം. ശബരിമലയിലെ ഒരുതരി സ്വർണം പോലും നഷ്ടപ്പെടരുതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img