
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയെന്നോ സുഡാപ്പിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും വോട്ട് വേണമെന്ന് സിപിഎം നേതാവ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖാണ് കോൺഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും പിന്തുണ വേണമെന്ന് പ്രസംഗിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ടി എം സിദ്ദിഖ് ഇക്കാര്യം പറയുന്നത്. എൽഡിഎഫിന് മനുഷ്യന്റെ പിന്തുണയാണ് വേണ്ടതെന്നും സിദ്ദിഖ് പറയുന്നു. പ്രസംഗത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
'നിലമ്പൂരിന്റെ ശബ്ദം ഉയർന്നുകേൾക്കണമെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ എല്ലാ മനുഷ്യന്റേയും സർപ്പണമാണ് ആവശ്യപ്പെടുന്നത്. കോൺഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ല. എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആഗ്രഹിക്കുന്നത്', ടി എം സിദ്ദിഖ് പറഞ്ഞു.











