12:20am 24 October 2026
NEWS
സിപിഎം നേതാവ് ആര്‍ സഹദേവന്‍ അന്തരിച്ചു.
03/03/2026  05:18 PM IST
സണ്ണി ലുക്കോസ്
സിപിഎം നേതാവ് ആര്‍ സഹദേവന്‍ അന്തരിച്ചു.
HIGHLIGHTS

76 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. സിപിഎം കൊല്ലം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീര്‍ഘകാലം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. കശുവണ്ടി തൊഴിലാളി കേന്ദ്രത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് പഠനകാലത്ത് എസ്‌എഫ്‌ഐയിലൂടെയാണ് സഹദേവന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ (കെഎസ്വൈഎഫ്) കൊട്ടാരക്കര താലൂക്കിലെ പ്രവര്‍ത്തകനായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്റെ കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നു. സിപിഎം വെട്ടിക്കവല ഉമ്മന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img