01:01am 05 September 2026
NEWS
സിപിഎമ്മിൽ റിട്ടയർമെന്റില്ലെന്ന് കെ കെ ശൈലജ
28/04/2025  04:00 PM IST
nila
സിപിഎമ്മിൽ റിട്ടയർമെന്റില്ലെന്ന് കെ കെ ശൈലജ

കണ്ണൂർ: സിപിഎമ്മിൽ റിട്ടയർമെന്റില്ലെന്ന് കെ കെ ശൈലജ. പികെ ശ്രീമതി ടീച്ചർക്ക് പാർട്ടിയിൽ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്നും മുൻ മന്ത്രികൂടിയായ കെ കെ ശൈലജ പറഞ്ഞു. പി കെ ശ്രീമതി ടീച്ചർക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. പ്രായപരിധി നിശ്ചയിച്ചത് പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണെന്നും അവർ കൂട്ടിച്ചേർത്തു. 

സജീവമായി പ്രവർത്തിക്കുന്ന നേതാവാണ് പികെ ശ്രീമതിയെന്നും കെകെ ശൈലജ പറഞ്ഞു.യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ശ്രീമതി ടീച്ചർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ തടസമില്ല. എന്നാൽ, ഒരു സെക്രട്ടേറിയറ്റ് അംഗം പ്രവർത്തിക്കുന്ന പോലെ ടീച്ചർക്ക് പ്രവർത്തിക്കാനാവില്ല. ശ്രീമതി ടീച്ചർ കേന്ദ്രത്തിലാണ് പ്രവർത്തിക്കേണ്ടതെന്നത് പാർട്ടി തീരുമാനമാണ്.

75 വയസ് കഴിഞ്ഞവർ പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുന്ന രീതി ഇപ്പോൾ പാർട്ടിയിലുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും പ്രായപരിധി കാരണം ശ്രീമതി ടീച്ചർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ടീച്ചർ മാത്രമല്ല, ഇത്തരത്തിൽ മാറി നിൽക്കുന്നതെന്നും എ കെ ബാലനെ ഉൾപ്പെടെ ഇത്തരത്തിൽ മാറ്റിനിർത്തിയിട്ടുണ്ടെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img