NEWS
സിപിഎം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
24/10/2025 10:56 AM IST
nila

സിപിഎം നേതാവിനെ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്.പങ്കജാക്ഷനാണ് മരിച്ചത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും. ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുമ്പാണ് ഇവിടെനിന്നു വിരമിച്ചത്. ഐഒസിയിലെ യൂണിയൻ ഭാരവാഹിയുമായിരുന്നു.
രാവിലെ ആറു മണിയോടെ പത്രമിടാൻ വന്നയാളാണ് മൃതദേഹം കണ്ടത്. ഇയാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുന്നത്. ഫോറൻസിക് സംഘം എത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










