09:14pm 10 September 2026
NEWS
തിരുവനന്തപുരത്ത് സിപിഎം നേതാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
28/09/2025  04:48 PM IST
nila
തിരുവനന്തപുരത്ത് സിപിഎം നേതാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് സിപിഎം നേതാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിലെ മുറിയിലാണ് സ്റ്റാൻലിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. 

വ്യാഴാഴ്ചയാണ് വീട്ടിൽ നിന്നും സ്റ്റാൻലി ഇറങ്ങിയത്. അന്നേ ദിവസം വൈകിട്ട് ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. സ്റ്റാൻലിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ മുറി തുറന്നു നോക്കുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് മെഡിക്കൽ‌ കോളജ് പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img