01:54am 09 November 2026
NEWS
പ്രമുഖ സിപിഎം നേതാവിന്റെ സഹോദരൻ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്
24/03/2025  09:23 AM IST
nila
പ്രമുഖ സിപിഎം നേതാവിന്റെ സഹോദരൻ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

കേരളത്തിലെ പ്രമുഖ സിപിഎം നേതാവിന്റെ സഹോദരനെ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. മുൻ എംപി എ സമ്പത്തിന്റെ സഹോദരൻ എ കസ്തൂരിയെ ആണ് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തത്. സിപിഎമ്മിന്റെ ആദ്യകാല നേതാവ് കെ അനിരുദ്ധന്റെ മക്കളാണ് കസ്തൂരിയും സമ്പത്തും. 

ഇന്നലെ നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരിയെ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തത്. കല്ലിയൂർ കൃഷ്ണകുമാർ (വർക്കിങ് പ്രസിഡന്റ്), ബിജു അറപ്പുര, വഴയില ഉണ്ണി (ജനറൽ സെക്രട്ടറിമാർ), നെടുമങ്ങാട് ശ്രീകുമാർ (ട്രഷറർ), കെ.പ്രഭാകരൻ (സംഘടനാ സെക്രട്ടറി), പൂഴനാട് വേണുഗോപാൽ, കെ.പ്രഭാകരൻ (സഹ സംഘടന സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img