07:59am 30 April 2026
NEWS
സിപിഎം ജനറൽ സെക്രട്ടറിയായി മലയാളി നേതാവ് എത്തുമോ?
31/03/2025  10:38 AM IST
nila
സിപിഎം ജനറൽ സെക്രട്ടറിയായി മലയാളി നേതാവ് എത്തുമോ?

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മലയാളി നേതാവ് എത്തുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. സിപിഎം പാർട്ടി കോൺ​ഗ്രസിന് കൊടി ഉയരവെ ആരാകും പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന് രാജ്യത്തെ മറ്റു രാഷ്ട്രീയ പാർട്ടികളും ഉറ്റുനോക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ മെമ്പർ എംഎ ബേബിയുടെ പേരിനാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യൻ നേതാക്കൾ  അശോക് ധാവ്ലേയുടെ പേര് മുന്നോട്ട് വെച്ചെങ്കിലും കേരള ഘടകം പിന്തുണയക്കാൻ തയ്യാറാകാതെ വന്നതോടെയാണ് എം എ ബേബി പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകാനുള്ള സാധ്യത തെളിയുന്നത്. 

കേരളത്തിലെ മുൻ മന്ത്രികൂടിയായ എംഎ ബേബി നിലവിൽ ഡൽ​ഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നവരിൽ മുതിർന്ന അം​ഗം എന്നതാണ് എം എ ബേബിയുടെ സാധ്യത വർധിപ്പിക്കുന്ന ഘടകം. പ്രായപരിധി കഴിഞ്ഞവരെ ജനറൽ സെക്രട്ടറിയായി പരി​ഗണിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img