02:56am 06 November 2026
NEWS
പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനങ്ങളും നല്‍കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ
07/02/2025  04:39 PM IST
സണ്ണി ലുക്കോസ്
പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനങ്ങളും നല്‍കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ

കണ്ണൂർ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് നേരിട്ട് പണം വാങ്ങിയിട്ടുണ്ട്. 

മാടായി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് തട്ടിപ്പിന് കൂട്ടുനിന്നത്. തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്ത് സ്വത്തു കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണം. ജനകീയ പ്രക്ഷോഭത്തിന് സി പി എം നേതൃത്വം കൊടുക്കും. ഇതിന് പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് പണംവാങ്ങി വഞ്ചിച്ചവരെല്ലാം പ്രതിസ്ഥാനത്ത് വരേണ്ടതാണെന്നും ജയരാജൻ പറഞ്ഞു. തട്ടിപ്പിന് മുൻകൈയെടുത്ത സംഘങ്ങളായ സീഡും സയനും സയാമീസ് ഇരട്ടകളാണ്. ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെയാണ് തട്ടിപ്പ് അരങ്ങേറിയത്.

1000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സാമൂഹിക പ്രതിബദ്ധതാ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങള്‍ തട്ടിപ്പ് നടത്തിയത്. വിദ്യാഭ്യാസ മേഖലയിലും മറ്റും ഉപയോഗിക്കേണ്ട ഫണ്ടാണ് ഇത്തരം സംഘങ്ങള്‍ തട്ടിയെടുത്തത്. സി എസ് ആർ ഫണ്ട് ദുരുപയോഗിക്കുന്ന തിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരാൻ തയ്യാറാവണം.കേന്ദ്രസർക്കാർ പദ്ധതിയെന്ന് പറഞ്ഞ് ബിജെപിക്കാരും തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് എം വി ജയരാജൻ പറഞ്ഞു. ഇത്തരം തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ജാഗ്രതയുണ്ടാവണമെന്നും ജയരാജൻ വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img